വിദ്യാർഥികളെ ആദരിച്ചു.

കോളിക്കൽ: കോളിക്കൽ പ്രദേശത്തുനിന്നും എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. കോളിക്കൽ ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ മുഹമ്മദ് മോയത്ത് അധ്യക്ഷത വഹിച്ചു. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു സന്തോഷ് ഉദ്ഘാടനം നിർവ്വഹിച്ചു. പി.പി.അബ്ദുസ്സലാം മാസ്റ്റർ, ഷാഫി സകറിയ്യ എന്നിവർ ആശംസ പ്രസംഗം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനി മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി. അബ്ദുറഹിമാൻ മാസ്റ്റർ സി.കെ, മുഹമ്മദ് ടി സി , . മരക്കാർകുട്ടി വി. കെ, മുനീർ മോയത്ത്, നാസർ കാച്ച, ഷാജി വി.കെ, ഷമീർ മോയത്ത് എന്നിവർ വിജയികൾക്കുള്ള സ്നേഹോപഹാരം സമ്മാനിച്ചു. അഷ്റഫ് അച്ചൂർ സ്വാഗതവും ഐ .പി മരക്കാർ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍