‘മെസി വരും’; അര്‍ജന്റീന ടീം കേരളത്തില്‍ വരില്ലെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി വി അബ്ദുറഹിമാൻ

അര്‍ജന്റീന ടീം കേരളത്തില്‍ എത്തില്ലെന്ന് പറഞ്ഞിട്ടില്ലെന്നും നിശ്ചയിച്ച സമയത്ത് എത്തും എന്നു തന്നെയാണ് പ്രതീക്ഷയെന്നും കായിക മന്ത്രി വി അബ്ദുറഹിമാൻ. ലയണൽ മെസി കേരളത്തിൽ വന്ന് പന്തുതട്ടും. സ്റ്റേഡിയങ്ങളുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.


രണ്ട് സ്റ്റേഡിയങ്ങൾ കേരളത്തിൽ സജ്ജമാണ്. ഗ്രീന്‍ഫീല്‍ഡും കലൂര്‍ സ്റ്റേഡിയവും ഉപയോഗിക്കാം. ആശങ്കകള്‍ വേണ്ട. പറഞ്ഞ സമയത്ത് കളി നടക്കുമെന്നാണ് സ്‌പോണസര്‍ സര്‍ക്കാരിനെ അറിയിച്ചത്. ഫിഫ റാങ്കിങിൽ ആദ്യ അന്‍പതിനുള്ളിലുള്ളവരായിരിക്കും അർജന്റീനയുടെ എതിരാളിയായ രണ്ടാം ടീം. അടുത്തയാഴ്ച എല്ലാ കാര്യങ്ങള്‍ക്കും വ്യക്തയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍