പേരാമ്പ്രയിൽ വിവാഹ വീട്ടിൽ മോഷണം; പണക്കവറുകൾ അടങ്ങിയ പെട്ടി മോഷ്ടിച്ചു, പെട്ടി പറമ്പില്‍ ഉപേക്ഷിച്ച നിലയില്‍

പേരാമ്പ്ര: പൈതോത്ത് വിവാഹവീട്ടില്‍ മോഷണം. കോറോത്ത് സദാനന്ദന്‍ എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്. വിവാഹത്തിന്‌ അതിഥികള്‍ നല്‍കിയ പണ കവറുകള്‍ സൂക്ഷിച്ച പണപ്പെട്ടിയാണ് കളവ് പോയത്. 17.18 തീയതികളിലായിരുന്നു സദാനന്ദന്റെ മകളുടെ വിവാഹം.

വിവാഹശേഷം ഇന്നലെ രാത്രി പെട്ടി വീടിന്റെ ഓഫീസ് മുറിയില്‍ വെച്ച് പൂട്ടി. രാവിലെയാണ് പണപ്പെട്ടി മോഷണം പോയത് വീട്ടുകാരുടെ ശ്രദ്ധയില്‍പെടുന്നത്. വിവാഹപന്തല്‍ അഴിക്കാന്‍ വന്ന തൊഴിലാളികളാണ് വീടിന് സമീപത്തെ പറമ്പില്‍ പണപ്പെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടത് എന്നാണ് ലഭിക്കുന്ന വിവരം. ഇവര്‍ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

വീടിന്റെ പിന്‍വശത്തെ ഗ്രില്ലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത് എന്നാണ് സംശയിക്കുന്നത്. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ദരും സ്ഥലം പരിശോധിച്ചു. ഏതാണ്ട് പത്ത് ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായാണ് 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍