സമസ്ത മഹൽ പ്രഖ്യപാനവും പ്രതിനിധി സംഗമവും സംഘടിപ്പിച്ചു
താമരശ്ശേരി : കോരങ്ങാട് സമസ്തമഹൽ പ്രഖ്യാപനവും പ്രതിനിധി സംഗമവും സംഘടിപ്പിച്ചു. സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മഹല്ല് ഹതീബ് അബ്ദുറഷീദ് ഫൈസി മുഖ്യപ്രഭാഷണം നിർവഹിച്ചു.എം ടി ആലി ഹാജി അധ്യക്ഷത വഹിച്ചു.
പുതുതായി നിർമ്മിക്കുന്ന സമസ്തമഹലിന്റെ രേഖ ചിത്രം മഹല്ല് പ്രസിഡണ്ട് പി എ അബ്ദുസ്സമദ് ഹാജി സൈനുൽ ആബിദീൻ തങ്ങളിൽ നിന്ന് ഏറ്റുവാങ്ങി പ്രകാശനം നിർവഹിച്ചു. നിർമാണ ഫണ്ട് ഉൽഘാടനം തങ്ങളെ ഏൽപിച്ചുകൊണ്ട് സി അബ്ദുള്ള മാസ്റ്റർ നിർവഹിച്ചു.
ചടങ്ങിൽ മിദ്‌ലാജ് അലി, ബഷീർ ഫൈസി, അബ്ദുറഹിമാൻ മുസ്‌ലിയാർ, ഷമീം മുസ്‌ലിയാർ, റിയാസ് അൻവർ, എ പി സമദ്, പി എം അബ്ദുറഹിമാൻ,ഷുക്കൂർ എം, റഷാദ് സി, ജലീൽ സി കെ ,ഇ കെ ഫാജാസ്, വിപി റിയാസ്, മജീദ് വാവായ് , സലാം വട്ടക്കൊരു , ഷബീർ, ലത്തീഫ്, അലിഫൈസൽ, എൻ ആർ നാസർ, ഹംസ, വിപി മുഹമ്മദ്, സൈദ് മുസ്‌ലിയാർ, വിളക്കത്ത് ഇബ്രാഹിം, മജീദ് പാറക്കൽ, കോടോളി സലാം, ഷഹൽ, റാഫി സ്വാലിഹി, പാതിരി അബൂ, മുഹമ്മദ് ഇമ്ബീച്ചി, മുഹമ്മദ് മുസ്‌ലിയാർ , ഷംസു എന്നിവർ പങ്കെടുത്തു. വിപി സലാം സ്വാഗതവും മിദ്‌ലാജ് അലി നന്ദിയും പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍