താമരശ്ശേരി ചുരത്തിൽ യുവാക്കൾ കൊക്കയിലേക്ക് വീണു.
താമരശ്ശേരി: താമരശ്ശേരി ചുരം എട്ടാം വളവിനും, ഒൻപതാം വളവിനും ഇടയിൽ വെച്ച് രണ്ടു യുവാക്കൾ കൊക്കയിലേക്ക് വീണത്.
കോഴിക്കോട് യൂനിവേഴ്സിറ്റിയിൽ സപ്ലിമെന്ററി പരീക്ഷ എഴുതി കാറിൽ വരികയായിരുന്ന വയനാട് കമ്പളക്കാട് സ്വദേശികളായ 4 അംഗ സംഘത്തിലെ ശരത്ത്-(34), നിതിന് എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
രാത്രി 08.35 മണിയോടെ മൂത്രമൊഴിക്കാനായി റോഡരികിൽ ഇരുന്നപ്പോൾ നിതിൻ താഴേക്ക് വീഴുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് ശരത് വീണത്. കൂടെയുണ്ടായിരുന്നവരും ,വൈത്തിരി സി എച്ച് ആബുലൻസ് ഡ്രൈവർ നാണിയും, ഏതാനും വൈത്തിരി സ്വദേശികളും, യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
