താമരശ്ശേരി ചുരത്തിൽ യുവാക്കൾ കൊക്കയിലേക്ക് വീണു.


താമരശ്ശേരി: താമരശ്ശേരി ചുരം എട്ടാം വളവിനും, ഒൻപതാം വളവിനും ഇടയിൽ വെച്ച് രണ്ടു യുവാക്കൾ  കൊക്കയിലേക്ക് വീണത്.

കോഴിക്കോട് യൂനിവേഴ്സിറ്റിയിൽ സപ്ലിമെന്ററി പരീക്ഷ എഴുതി കാറിൽ വരികയായിരുന്ന വയനാട് കമ്പളക്കാട് സ്വദേശികളായ 4 അംഗ സംഘത്തിലെ ശരത്ത്-(34), നിതിന് എന്നിവരാണ് അപകടത്തിൽപ്പെട്ടത്.

രാത്രി 08.35 മണിയോടെ മൂത്രമൊഴിക്കാനായി റോഡരികിൽ ഇരുന്നപ്പോൾ നിതിൻ താഴേക്ക് വീഴുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് ശരത് വീണത്. കൂടെയുണ്ടായിരുന്നവരും ,വൈത്തിരി സി എച്ച് ആബുലൻസ്  ഡ്രൈവർ നാണിയും, ഏതാനും വൈത്തിരി സ്വദേശികളും, യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍