ഹജ്ജ് യാത്രയയപ്പ്
പൂനൂർ : മമ്മി മുസ്ല്യാർ ഫാമിലി ഗ്രൂപ്പിൽ നിന്നും ഈ വർഷം വിശുദ്ധ ഹജ്ജ് കർമ്മത്തിനായി പോകുന്നവർക്ക് ഹൃദ്യമായ യാത്രയയപ്പു നൽകി. പ്രസിഡണ്ട് ഒ.കെ. അബ്ദു റസാഖ് ഉദ്ഘാടനം നിർവ്വഹിച്ചു. പണ്ഡിതനും കുടുംബാംഗവുമായ എ കെ. അബൂബക്കർ മുസ്ല്യാർ കട്ടിപ്പാറ ഹജ്ജ് പഠനക്ലാസ് നടത്തി. സി. സി. ആമിന, സി.സി. മുജീബ്, സി.സി. റുഖിയ്യ,കെ.മുനീബ എന്നിവർക്കായിരുന്നു യാത്രയയപ്പു നൽകിയത്. പി.പി. അബ്ദുൽ ഖാദർ, പി.പി. അബ്ദുൽ ഹമീദ്, ഒ. കെ മുനീർ,എന്നിവർ പ്രസംഗിച്ചു. സി. സി. മുജീബ് മറുമൊഴി നടത്തി. എ.കെ. ജാഫർ സ്വാഗതവും പി.പി. മുനീർ നന്ദിയും പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍