കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം
കോഴിക്കോട്: കോഴിക്കോട് പുതിയ ബസ്റ്റാൻഡിലെ കടയിൽ തീപിടിത്തം. ബസ് സ്റ്റാൻഡിലെ ഒരു ടെക്സ്റ്റൈൽസിലാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീയണയ്ക്കാൻ ശ്രമം നടത്തുകയാണ്. ബീച്ച് അഗ്നി രക്ഷാ യൂണിറ്റിലെ സംഘത്തെ സ്ഥലത്ത് വിന്യസിപ്പിച്ചു. കടയിൽ നിന്ന് വലിയ തോതിൽ തീയും പുകയും ഉയരുന്നുണ്ട്. കടയുടെ ഭാഗത്തേയ്ക്കുള്ള വാഹന ഗതാഗതം പൊലീസ് നിർത്തിവച്ചു. കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തേക്ക് എത്തുകയാണ്.
പുക ഉയർന്ന സമയത്ത് തന്നെ കടയിൽ നിന്ന് ആളുകൾ പുറത്ത് ഇറങ്ങിയതായാണ് വിവരം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തൊട്ടടുത്ത കടകളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമം തുടരുകയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍