ലാഹോറില്‍ സ്‌ഫോടനപരമ്പര, നഗരത്തില്‍ സൈറണ്‍ മുഴങ്ങി; പുകമൂടിയ നിലയിൽ നഗരം
ഇസ്ലാമാബാദ്: പാകിസ്താനിലെ ലാഹോറില്‍ സ്‌ഫോടനമെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാവിലെയാണ് നഗരത്തില്‍ സ്‌ഫോടനമുണ്ടായതെന്ന് പാക് ടെലിവിഷന്‍ ചാനലായ ജിയോ ടിവിയും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി്യാ്യ് റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച രാവിലെ നഗരത്തില്‍ സ്‌ഫോടനശബ്ദം കേട്ടെന്നാണ് ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ നഗരത്തില്‍ സൈറണ്‍ മുഴങ്ങി. ജനങ്ങളെല്ലാം വീടുകളില്‍നിന്ന് പുറത്തേക്കോടി. നഗരത്തിലാകമാനം പുക മൂടിയ നിലയിലാണെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
ഡ്രോണ്‍ ആക്രമണത്തിലാണ് സ്‌ഫോടനമുണ്ടായതെന്നും വിവരങ്ങളുണ്ട്. സ്ഥരീകരണം ഉണ്ടായിട്ടില്ല. ഇതുവരെ ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ക്ക് നേരേ ഇന്ത്യയുടെ 'ഓപ്പറേഷന്‍ സിന്ദൂര്‍' ആക്രമണം നടന്നതിന് പിന്നാലെയാണ് ലാഹോറില്‍ സ്‌ഫോടനമുണ്ടായെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ അപ്രതീക്ഷിത തിരിച്ചടിയുടെ ഞെട്ടലിലാണ് പാകിസ്താന്‍.
അതേസമയം, പാകിസ്താനിലെ സാധാരണക്കാരെയോ സൈനികകേന്ദ്രങ്ങളെയോ ബാധിക്കാതെ ഭീകരകേന്ദ്രങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞ് അവിടങ്ങളില്‍ മാത്രമാണ് ഇന്ത്യ ആയുധങ്ങള്‍ വര്‍ഷിച്ചത്. ഇന്ത്യയുടെ സൈനികനടപടിയില്‍ പാകിസ്താനിലെ 70-ഓളം ഭീകരര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍