ലഹരിവിരുദ്ധ സന്ദേശയാത്ര: മാരത്തോണ്‍ മത്സരവും, വാക്കത്തോണും നടന്നു.


സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്റെ നേതൃത്വത്തില്‍ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ സന്ദേശയാത്ര ഇന്ന് രാവിലെ കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു. ജില്ലയില്‍ നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി രാവിലെ ആറിന് അടിവാരത്തുനിന്ന് താമരശ്ശേരി ചുങ്കം വരെ മാരത്തോണ്‍ മത്സരം നടന്നു. പി ടി എ റഹീം എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്തു.

തുടര്‍ന്ന് താമരശ്ശേരി ചെക്ക് പോസ്റ്റ്. മുതല്‍ ബസ്‌സ്റ്റാന്‍ഡ് വരെ കായിക മന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലയിലെ എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജനപ്രതിനിധികള്‍, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍, കായികതാരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്ത വാക്കത്തോണും നടന്നു.

താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിൽ വെച്ചു നടന്ന സമാപന പരിപാടിയിൽ വിവിധ കലാപരിപാടികൾ അരങ്ങേറി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍