ഐ ആർ എം യൂ ജില്ലാ സമ്മേളനത്തിന് തുടക്കമായി
കോഴിക്കോട്.: (കൊയിലാണ്ടി) ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂനിയൻ(IRMU) കോഴിക്കോട് ജില്ലാ സമ്മേളനത്തിന് കൊടിയേറി. മെയ് 2, 3 തിയ്യതികളിൽ കൊയിലാണ്ടി അകലാപ്പുഴ ലേക് വ്യൂ പാലസിൽ നടക്കുന്ന സമ്മേളനത്തിന് ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂർ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി പി.കെ പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിന് സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് ഉസ്മാൻ അഞ്ച് കുന്ന്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.ടി.കെ റഷീദ്, ദേവരാജ് കന്നാട്ടി, ജില്ല കമ്മിറ്റി ഭാരവാഹികളായ സി.എ. റഹ്മാൻ നന്തി , പി.എം. സുനന്ദ, പി.പി. ഹാരിസ്, രഘുനാഥ് പുറ്റാട്, രവി എടത്തിൽ, എ.പി. സതീഷ്, ടി.എ ജുനൈദ്, ജംഷിദ് മേലത്ത്, കമലേഷ് കടലുണ്ടി, പി.ടി. ജംഷിദ് , ജംഷിദ് അമ്പലക്കുളം എന്നിവർ സംബന്ധിച്ചു.
മെയ് 3ന് നാളെ കാലത്ത് 10ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഷാഫി പറമ്പി എംപി, കെ.പി.കുഞ്ഞമ്മത്കുട്ടി എം.എൽ.എ, കലക്ടർ സ്നേഹിൽ കുമാർ സിംഗ് എന്നിവർ മുഖ്യാതിഥികളാവും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി. ഗവാസ്, ജില്ലാപഞ്ചായ അംഗം വി.പി. ദുഖിഫിൽ, എം.പി. ഷിബു, ടി.ടി.ഇസ്മയിൽ, സി.ആർ. പ്രഫുൽ കൃഷ്ണ, കെ ലോഹ്യ, സി.എച്ച്. ഇബ്രാഹിം കുട്ടി, ഐ.ആർ.എം.യു സംസ്ഥാന പ്രസിസന്റ് പി.കെ.ഹാരിസ് തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.
തുടർന്ന് മീഡിയ ഓപ്പൺ ഫോറം നടക്കും. കലക്ടർ സ്നേഹിൽകുമാർ സിംഗ് ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി.കെ.ഹാരിസ് ഉദ്ഘാടനം ചെയ്യും.
റിപ്പോർട്ട് അവതരണം, പൊതു ചർച്ച, മറുപടി എന്നിവക്ക് ശേഷം മുതിർന്ന അംഗങ്ങളെ ആദരിക്കും.
മെമ്പർമാർക്കും കുടുംബാംഗങ്ങൾക്കും ആശുപത്രി ചികിത്സക്ക് ഇളവുകൾ നൽകുന്നപദ്ധതി, അംഗങ്ങൾക്കുള്ള ഇൻഷൂറൻസ് എന്നിവയുടെ പ്രഖ്യാപനം സമ്മേളനത്തിൽ നടക്കും. മാധ്യമ മേഖലയും മാധ്യമപ്രവർത്തകരും ഏറെ വെല്ലുവിളികൾ നേരിടുന്ന സന്ദർഭത്തിലാണ് ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ ജില്ലാ സമ്മേളനം നടത്തുന്നത്.
