ശക്തമായ മലവെള്ളപ്പാച്ചിൽ ഇരുവഞ്ഞിപുഴയിലും ; പതങ്കയത്ത് അമ്പതോളം ആളുകൾ കുടുങ്ങി

 കോടഞ്ചേരി: വനത്തിൽ ശക്തമായ വേനൽ  മഴ പെയ്തതിനെ തുടർന്ന് ഇരുവഞ്ഞിപുഴയിലും മലവെള്ളപ്പാച്ചിൽ.

അധികൃതരുടെ എതിർപ്പുകളെ അവഗണിച്ച് ഇന്നും പതങ്കയത്ത് നൂറുകണക്കിന് ആളുകൾ എത്തി. അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചിൽ സമയത്ത് പതങ്കയത്ത് പുഴയിൽ കുളിക്കുന്നതിനായി സ്ത്രീകളും കുട്ടികളും യുവാക്കളും അടങ്ങുന്ന അമ്പതോളം പേർ ഉണ്ടായിരുന്നു.

 പെട്ടെന്ന് മലവെള്ളം വന്നപ്പോൾ കുളിച്ചു കൊണ്ടിരുന്നവരെല്ലാം ഉയർന്ന പാറകളുടെ മുകളിൽ കയറിയതിനാൽ എല്ലാവരും രക്ഷപ്പെട്ടു. പതങ്കയം സംരക്ഷണ സമിതി പ്രവർത്തകരും മുക്കത്ത് നിന്ന് എത്തിയ ഫയർഫോഴ്സും ചേർന്ന് എല്ലാവരെയും കരകളിൽ എത്തിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍