നിര്‍മല്ലൂര്‍ ഗ്രാമോല്‍സവം: കവിയരങ്ങും അനുമോദന സദസ്സും നടത്തി

ബാലുശ്ശേരി:  നിര്‍മല്ലൂര്‍ പാറമുക്ക് ജവഹര്‍ സാംസ്‌ക്കാരിക വേദിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഗ്രാമോല്‍സവം 2025 ന്റെ ഭാഗമായി കവിയരങ്ങും അനുമോദന സദസ്സും സംഘടിപ്പിച്ചു. പരിപാടി കവിയും മാധ്യമപ്രവര്‍ത്തകനുമായ രാധാകൃഷ്ണന്‍ ഒള്ളൂര്‍ ഉദ്ഘാടനം ചെയ്തു.ഉണ്ണിക്കൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷനായി. പ്രദേശത്തെ എഴുത്തുകാരായ ശ്രീലാല്‍ മഞ്ഞപ്പാലം, പ്രകാശന്‍ യു.ടി,യശോദ നിര്‍മല്ലൂര്‍, ദീപ്തി റിലേഷ്, സാവിത്രി നിര്‍മല്ലൂര്‍,  എം.വി.നീതുലക്ഷ്മി, ആരോമല്‍ എന്നിവരെയും പനങ്ങാട് പഞ്ചായത്ത് ഐടി രംഗത്തെ പ്രതിഭയായി തെരഞ്ഞെടുത്ത  നിവേദ്  കെ. ശൈലേഷിനേയും ചടങ്ങില്‍ വച്ച് ഉപഹാരം നല്‍കി ആദരിച്ചു. എം.വി.രാജന്‍, ശിവദാസന്‍ ആമയാട്ട്, സി.എം.വിജയന്‍, ഷൈജു പൊയിലില്‍, രവീന്ദ്രന്‍ ആശാരിക്കല്‍, ബിജീഷ് പുളിക്കോട്ട്, കെ.വി.ബാലന്‍, ശൈലേഷ് നിര്‍മല്ലൂര്‍  സംസാരിച്ചു.. കവിതാലാപനവും നടന്നു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍