വീടിന്റെ താക്കോൽ കൈമാറി
താമരശ്ശേരി: പ്രകൃതിക്ഷോഭത്തിൽ തെങ്ങ് മുറിഞ്ഞു വീണ് വീട് നഷ്ടപ്പെട്ട താമരശ്ശേരിയുടെ പ്രിയപ്പെട്ട കലാകാരൻ അജയൻ കാരാടിയ്ക്ക് സിപിഐ എം നേതൃത്വത്തിൽ രൂപീകരിച്ച "കലകാരന് ഒരു വീട് '' ജനകീയ കമ്മിറ്റി നിർമ്മിച്ചു നൽകിയ സ്നേഹ വീടിന്റെ താക്കോൽദാനം നിർവഹിച്ചു.
പള്ളിപ്പുറം ഒതയോത്ത് വീട്ടിൽ വെച്ചു നടന്ന ചടങ്ങിൽ സി പി എം ജില്ലാ സെക്രട്ടറി എം മെഹബൂബ് വീടിൻ്റെ താക്കോൽ അജയന്റ കുടുബത്തിന് കൈമാറി.നിർമ്മാന കമ്മിറ്റി ചെയർമാൻ എം എം സലീം അധ്യക്ഷനായി. സി പി ഐ (എം) ഏരിയാ സെക്രട്ടറി കെ ബാബു, വാർഡ്മ് മെമ്പർ ബി എം ആർഷ്യ, സി പി ഐ (എം) ഏരിയാകമ്മിറ്റിയംഗങ്ങളായ ആർ പി ഭാസ്കരൻ,ടി കെ അരവിന്ദാക്ഷൻ,പി സി അബ്ദുൾ അസീസ്, ടി മഹറൂഫ് , പി ബിജു
റാഷി താമരശ്ശേരി എ ടി നസീർ എന്നിവർ സംസാരിച്ചു.നിർമ്മാന കമ്മിറ്റി കൺവീനർ പി എം അബ്ദുൾ മജീദ് സ്വാഗതവും ശ്രീപ്രസാദ് നന്ദിയും പറഞ്ഞു.നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ചിത്രകാരനാണ് അജയൻ കാരാടി, ഭാര്യ ഷിജി കെ അജയൻ
നാടക ,ടെലിഫിലിം ആർട്ടിസ്റ്റ് ആണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍