ഭാര്യയേയും മകളേയും ഭർത്താവ് ക്രൂരമർദിച്ചതായി പരാതി


താമരശ്ശേരി : ഭാര്യയേയും മകളേയും ഭർത്താവ് ക്രൂരമർദിച്ചതായി പരാതി, അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ എട്ട് വയസുള്ള മകൾക്കും നസ്ജയുടെ മാതാവിനും പരുക്കേറ്റു.  അമ്പായത്തോട് പനംതോട്ടത്തിൽ നസ്ജയും മക്കളുമാണ് ഭർത്താവ് നൗഷാദിൻ്റെ ക്രൂരമായ മർദ്ദനമേറ്റത്. ചൊവ്വാഴ്ച രാത്രി 10 യോടെ ആയിരുന്നു സംഭവം . മകളെ കടന്നൽ കുത്തിയതിനെ തുടർന്ന് 4 ദിവസമായി യുവതിയും മകളും മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു, ഡിസ്ചാർജ് ചെയ്ത്
ഇന്ന് വൈകുന്നേരത്തോടെയാണ് വീട്ടിൽ തിരിച്ചെത്തിയത്.തൻ്റെവല്യുമ്മയും കൂടെയുണ്ടായിരുന്നതായി യുവതി പറഞ്ഞു. 
വർഷങ്ങളായി ഭർത്താവിൻ്റെ പീഡനം തുടരുന്നുണ്ടെങ്കിലും കൊലപ്പെടുത്താനായിരുന്നു ഇന്നത്തെ ശ്രമം. അതിനാലാണ് പ്രാണരക്ഷാർത്ഥം റോഡിലേക്ക് ഓടിയത്, ഇനിയും പിന്തുടർന്ന് വന്നാൽ ഏതെങ്കിലും വാഹനത്തിനു മുന്നിൽ ചാടി ജീവനൊടുക്കുമായിരുന്നെന്നും നസ്ജ പറഞ്ഞു.

നസ്ജയും, മകളും, വല്ല്യുമ്മ സുബൈദയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

നൗഷാദ് ലഹരിക്കടിമയാണെന്നും വീട്ടിൽ നിരന്തരം പ്രശ്ങ്ങൾ ഉണ്ടാക്കുന്ന ആളാണെന്നും നാട്ടുകാർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍