മദ്റസ പ്രവേശനോത്സവം
പൂനൂർ : വിദ്യാഭ്യാസം കൊണ്ട് നേടേണ്ടത് മൂല്യവത്തായ അറിവാണെന്നും അത് നഷ്ടപ്പെടുന്നതാണ് കുട്ടികളെ അധാർമ്മിക പ്രവണതകളിലേക്ക് നയിക്കുന്നതെന്നും വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് മുസ്തഫ മദനി മമ്പാട് അഭിപ്രായപ്പെട്ടു. പൂനൂർ സലഫി മദ്റസ പ്രവേശനോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.പി.ടി.എ പ്രസിഡണ്ട് പി.എച്ച് ഷമീർ അധ്യക്ഷത വഹിച്ചു. കെ നിസാർ, ടി.ടി അബ്ദുസലാം, വി കെ സുബൈർ, ടി.എം നൗഫൽ, സി.പി സാജിദ്, ഇ.കെ സുനീർ പ്രസംഗിച്ചു.
ഫോട്ടോ : പൂനൂർ സലഫി മദ്റസ പ്രവേശനോദ്ഘാടനം വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് മുസ്തഫ മദനി മമ്പാട് ഉദ്ഘാടനം ചെയ്യുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍