'ലഹരി വിൽപ്പന ഇവിടെ വേണ്ട ഭായ്'; ലഹരി മരുന്ന് കൈമാറുന്നതിനിടെ അതിഥി തൊഴിലാളിയെ പിടികൂടി നാട്ടുകാർ.
താമരശ്ശേരി : കോരങ്ങാട് അങ്ങാടിക്ക് സമീപം അതിഥി തൊഴിലാളി മറ്റൊരു അതിഥി തൊഴിലാളിക്ക് ലഹരി മരുന്ന് കൈമാറുന്നതിനിടെ നാട്ടുകാർ പിടികൂടി.
സിറിഞ്ചുമായി ലഹരി മരുന്നു വാങ്ങാൻ എത്തിയ ആസാം സ്വദേശിയെ യുവാവിനെ പിടികൂടുന്നതിനിടെ മറ്റൊരാൾ തന്ത്രപൂർവ്വം ഓട്ടോറിക്ഷയിൽ രക്ഷപ്പെട്ടു.
അതിഥി തൊഴിലാളികൾക്കിടയിൽ കോരങ്ങാട് അങ്ങാടി കേന്ദ്രീകരിച്ച് മാരക ലഹരി മരുന്നു വില്പന വ്യാപകമാണെന്ന് നാട്ടുകാർക്ക് നേരത്തെ പരാതിയുണ്ട് .
കോരങ്ങാട് താമസിക്കുന്ന ബബ്ലു എന്ന ആസാം സ്വദേശിക്ക് ആയിരം രൂപ മയക്കുമരുന്നിനായി നൽകിയതായി പിടിയിലായ യുവാവ് പറയുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍