കന്നൂട്ടിപ്പാറ സ്കൂളിൽ ഹരിതകർമ സേനാംഗങ്ങളെ ആദരിച്ചു.

കട്ടിപ്പാറ : ജൂൺ 5 മുതൽ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന പരിസ്ഥിതി ദിനാഘോഷ പരിപാടികളുടെ ഭാഗമായി കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്കൂളിൽ ഹരിത കർമസേനാംഗങ്ങളെ ആദരിച്ചു.
  കലാം സ്ക്വയറിൽ നടന്ന ചടങ്ങിൽ സി നിഷ , എം കെ സ്മിത മോൾ എന്നിവരെ അബുലൈസ് തേഞ്ഞിപ്പലം, HM ഇൻ ചാർജ് കെ പി ജസീന എന്നിവർ ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു.
   വീടുകളിലും സ്ഥാപനങ്ങളിലുമുള്ള മാലിന്യങ്ങൾ കൃത്യമായി ശേഖരിച്ച് ശാസ്ത്രീയമായി സംസ്ക്കരിക്കുന്നതിൽ ഏറ്റവും നിർണായക പങ്കുവഹിക്കുന്ന ഹരിത കർമ സേനാംഗങ്ങളുടെ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയവും മഹത്തരവുമാണെന്ന് അബുലൈസ് തേഞ്ഞിപ്പലം പറഞ്ഞു. ഹരിതകർമ സേനാംഗങ്ങളെ ആദരിക്കാനായതിൽ ഏറെ അഭിമാനമുണ്ടെന്ന് ജസീന ടീച്ചർ പറഞ്ഞു. തുടക്കകാലത്ത് ജനങ്ങളുടെ നിസഹകരണം കാരണം കുറെ മനപ്രയാസങ്ങൾ അനുഭവിച്ചിരുന്നുവെങ്കിലും ഇപ്പോൾ ആ സ്ഥിതി മാറിയതിൽ ഏറെ സന്തോഷമുണ്ടെന്നും നിഷ പറഞ്ഞു. കന്നൂട്ടിപ്പാറ സ്കൂളിലെ അധ്യാപകരും കുട്ടികളും പകർന്നു നൽകുന്ന സ്നേഹം മറക്കാനാവില്ലെന്ന് സ്മിത മോൾ പറഞ്ഞു.
  പരിസ്ഥിതി ക്ലബ് കൺവീനർ കെ സി ശിഹാബ്, ജോ. കൺവീനർ കെ എം മിൻഹാജ്, ടി.ഷബീജ്, റൂബി എം എ , കെ കെ ഷാഹിന ആശംസകളർപ്പിച്ചു.
  ദിൻഷ ദിനേശ്, പി.പി. തസലീന,ഫൈസ് ഹമദാനി, അനുശ്രീ പി പി, നീതു എബി , കെ.പി. മുഹമ്മദലി നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍