വായനാ ദിനാചരണം : വിദ്യാർത്ഥികൾ ലൈബ്രറി സന്ദർശിച്ചു
കട്ടിപ്പാറ :ജൂൺ 19 വായനാദിനാചരണത്തിന്റെ
ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾ ലൈബ്രറി സന്ദർശിച്ചു. മൂത്തോറ്റിക്കൽ നസ്രത്ത് എൽ പി സ്കൂളിലെ വിദ്യാർത്ഥികളാണ് വായനാദിനാചരണത്തിൻ്റെ ഭാഗമായി കട്ടിപ്പാറ പഞ്ചായത്ത് കട്ടിപ്പാറ നെഹ്റു മെമ്മോറിയൽ പബ്ലിക് ലൈബ്രറി സന്ദർശിച്ചത്. പുസ്തക പ്രദർശനം കണ്ടും പുസ്തകങ്ങളോട് കൂട്ടുകൂടിയും വായനയുടെ മായാലോകത്തേക്ക് യാത്ര ചെയ്ത് പുത്തനറിവുകൾ സമ്പാദിക്കുമെന്ന് പ്രതിജ്ഞ ചെയ്തു. നെഹ്റു മെമ്മോറിയൽ ലൈബ്രേറിയൻ സുനിൽ നെടുങ്ങാട്ട് കുട്ടികൾക്ക് പുസ്തകങ്ങൾ പരിചയപ്പെടുത്തി.ചിത്രകഥാപുസ്തകങ്ങൾ, കവിതകൾ, യാത്രാവിവരണങ്ങൾ, ലേഖനങ്ങൾ, നോവലുകൾ തുടങ്ങി പല തരത്തിലുള്ള പുസ്തകങ്ങളെ പരിചയപ്പെട്ടും മനസിലാക്കിയും പുത്തനറിവുകൾ ശേഖരിച്ചും വായനയുടെ മാധുര്യം നുകർന്നുകൊണ്ട് വായനാവാരഘോഷങ്ങൾ നസ്രത്ത് എൽ പി സ്കൂൾ മുത്തോറ്റിക്കലിൽ തുടർന്നു കൊണ്ടിരിക്കുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍