സാഹിത്യ സമാജം ഉദ്ഘാടനവും ഹദീഖ പ്രഖ്യാപനവും
പൂനൂർ: വിദ്യാർത്ഥികളുടെ കലാ സാഹിത്യ മികവുകൾ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടി സംഘടിപ്പിക്കുന്ന സാഹിത്യ സമാജത്തിന് പൂനൂർ സലഫി മദ്റസയിൽ തുടക്കമായി. വിസ്ഡം ഇസ്ലാമിക് സ്റ്റുഡൻ്റ്സ് ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് മൂനിസ് അൻസാരി ഉദ്ഘാടനം ചെയ്തു.
കലയും സാഹിത്യവും സാമൂഹ്യ മാറ്റത്തിൽവലിയ പങ്കു വഹിക്കുന്നുണ്ട്. അനുവാചകന്റെ അനുഭൂതി മണ്ഡലത്തില്‍ ഉണ്ടാക്കുന്ന പ്രതികരണമെന്ത് എന്നതിന്റെ അടിസ്ഥാനത്തിലാണ് കലാസാഹിത്യങ്ങള്‍ സ്വീകാര്യമാവുന്നതും തിരസ്കരിക്കപ്പെടുന്നതും . അദ്ദേഹം പറഞ്ഞു.
നവതലമുറയുടെ സർഗസിദ്ധി ശരിയാം വളർത്തിയെടുക്കേണ്ടത്
സൃഷ്ടിപരമായിചിന്തിക്കുന്ന ഏതൊരു സമൂഹത്തിൻ്റെയും ബാധ്യതയാണ്. അദ്ദേഹം പറഞ്ഞു. വിസ്ഡം മണ്ഡലം സെക്രട്ടറി സി.പി സാജിദ് അധ്യക്ഷത വഹിച്ചു. വിസ്ഡം സ്റ്റുഡൻ്റ്സ് ബാലവേദി വിംഗായ 'ഹദീഖ'യുടെ പ്രഖ്യാപനം വിസ്ഡം ജില്ലാ വിദ്യാഭ്യാസവകുപ്പ് കൺവീനർ കെ അബ്ദുൽ നാസർ മദനി നിർവ്വഹിച്ചു. സംസം അബ്ദുറഹിമാൻ, ടി.എം നൗഫൽ, വി.കെ ബാസിം, കെ ആദിൽ അമീൻ, സി.പി അമീൻ, മുഹമ്മദ് അസ്ലം, നജാഹ് അബ്ദുല്ല എന്നിവർ പ്രസംഗിച്ചു. മൽസര വിജയികൾക്കുള്ള സമ്മാനങ്ങൾ വിസ്ഡം മണ്ഡലം ട്രഷറർ ടി ടി അബ്ദുസലാം വിതരണം ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. എൻ.സി ഉമ്മുകുൽസൂം, പി.ടി നാദിറ, എൻ. സഫിയ, പി.കെ.ശം സീന,സി.പി നദീറ നേതൃത്വം നൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍