നിലമ്പൂരില്‍ കാട്ടാന ആക്രമണം; ആദിവാസി മധ്യവയസ്‌കന് ദാരുണാന്ത്യം 

നിലമ്പൂര്‍: വാണിയമ്പുഴ ഉന്നതിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസിക്ക് ദാരുണാന്ത്യം. വാണിയമ്പുഴ സ്വദേശി ബില്ലി(52)യാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം.

നിലമ്പൂരിലെ മുണ്ടേരി ഫാമിന് അപ്പുറം ചാലിയാര്‍ പുഴയുടെ അക്കരെയാണ് വാണിയമ്പുഴ. ആദിവാസിമേഖലയാണിത്. കാട് മൂടിക്കിടക്കുന്ന പ്രദേശത്തുള്ള തോടിന് അടുത്തുവെച്ചാണ് ബില്ലിയെ കാട്ടാന ആക്രമിച്ചതെന്നാണ് വിവരം.

സംഭവത്തിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. കനത്തമഴയായതിനാല്‍ ചാലിയാറില്‍ കുത്തൊഴുക്കാണ്. അതിനാല്‍ പ്രദേശത്തേക്ക് എത്തിച്ചേരുന്നതില്‍ പോലീസിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്‌.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍