പ്രവേശനോത്സവം വർണാഭമായി
താമരശ്ശേരി:അമ്പായത്തോട് എ എൽ പി സ്‌കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം വർണാഭമായ പരിപാടികളോടെ ആഘോഷിച്ചു.
നവാഗതരെ സമ്മാനങ്ങളും വർണ ബലൂണുകളും നൽകി സ്‌കൂളിലേക്ക് ആനയിച്ചു.
പ്രവേശനോത്സവ ഗാനം, കലാപരിപാടികൾ,മധുര പലഹാര വിതരണം,നവാഗത രക്ഷിതാക്കൾക്കുള്ള പ്രത്യേക ബോധവൽക്കരണം എന്നിവയും നടന്നു.പരിപാടികൾ ഗ്രാമ പഞ്ചായത്ത് അംഗം സീനസുരേഷ് ഉദ്‌ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് എ ടി ഹാരിസ് അധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ് മാസ്റ്റർ കെ കെ മുനീർ,മാനേജ്‌മന്റ് പ്രതിനിധികളായ സുബിൻ,നാസർ ടോറിനോ,മുഹമ്മദലി,പി ടി എ വൈസ് പ്രസിഡണ്ട് എ ടി പ്രസൂൽ,എം പി ടി എ വൈസ് പ്രസിഡണ്ട് ശ്യാമിലി,ജബ്ബാർ മാളിയേക്കൽ,സിനി പി,വി ഹാജറ,കെ ജാസ്മിൻ,യു എ ഷമീമ,പി ജിഷ,സൂര്യമോൾ, കെ രജിത,അനുമോൾ എന്നിവർ പ്രസംഗിച്ചു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍