എ.എം.എ.ഐ പരിസ്ഥിതി ദിനാചരണ ഔഷധതൈ വിതരണം

താമരശ്ശേരി :ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ(എ.എം.എ.ഐ) താമരശ്ശേരി ഏരിയയുടെ നേതൃത്വത്തിൽ കേരള ആയൂർവേദിക് കോ.ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണത്തോടെ ഒഷധതൈ വിതരണം നടത്തി. താമരശ്ശേരി-കാരാടി അംഗനവാടിയിൽ വെച്ച് നടന്ന ചടങ്ങിൽ ഡോ.അഞ്ജന ശാന്തി അദ്ധ്യക്ഷം വഹിച്ചു. വാർഡ് മെംബർ  മഞ്‌ജിത മുഖ്യാതിഥി ആയി. ഔഷധതൈ വിതരണത്തിന് അജിത ടീച്ചർ, ഡോ.അതുല്യ അനീഷ്, ഡോ.വിപിൻദാസ്, ഡോ.ലുലു മുംതാസ്, ഡോ.അനുഷ വി.ആർ തുടങ്ങിയവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍