കന്നൂട്ടിപ്പാറ സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം
കട്ടിപ്പാറ : ജൂൺ 5 ന് ആഗോള തലത്തിൽ ആചരിച്ചു വരുന്ന പരിസ്ഥിതി ദിനാഘോഷം കന്നൂട്ടിപ്പാറ ഐയുഎം LP സ്കൂളിൽ വിവിധ പ്രവർത്തനങ്ങളിലൂടെ ഹരിതാഭമായ അനുഭവമായി മാറി.
സ്കൂളിൽ ഗ്രീൻ അസംബ്ലി ചേർന്ന് പരിസ്ഥിതി ദിന പ്രതിജ്ഞയെടുത്തു. ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തന പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ വളപ്പിൽ യൂജിനിയ മരം നട്ടുകൊണ്ട് മുൻ ഹെഡ്മാസ്റ്റർ അബു ലൈസ് തേഞ്ഞിപ്പലം നിർവ്വഹിച്ചു. PTA പ്രസിഡണ്ട് ഷംനാസ് പൊയിൽ, പ്രമുഖ കർഷകനും SSG ചെയർമാനുമായ അലക്സ് മാത്യു,HM ഇൻ ചാർജ് കെ പി ജസീന ,പരിസ്ഥിതി ക്ലബ് കൺവീനർ കെ സി ശിഹാബ്, ജോ.കൺവീനർ കെ.എം മിൻഹാജ്, ടി.ഷബീജ് മുതലായവർ സംബന്ധിച്ചു.
തുടർന്നു നടന്ന പരിസ്ഥിതി ദിന സമ്മേളനം കട്ടിപ്പാറ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ എ കെ അബൂബക്കർ കുട്ടി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷ പ്രവർത്തനങ്ങൾ കുട്ടികളുടെ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമാക്കി മാററണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഷംനാസ് പൊയിൽ തൻ്റെ അധ്യക്ഷ പ്രസംഗത്തിൽ പ്ലാസ്റ്റിക്കിനെ പടിക്കു പുറത്തു നിർത്തേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.
മുഖ്യപ്രഭാഷണം നടത്തിയ അബുലൈസ് തേഞ്ഞിപ്പലം ഓരോ കുട്ടികളും ഗ്രേറ്റ തുംഗൻബർഗിനെപ്പോലെ പരിസ്ഥിതി സംരക്ഷണത്തിനായി പോരാടണമെന്ന് ആഹ്വാനം ചെയ്തു. ' ദിൻഷ ദിനേശ് കെ സി ശിഹാബ്, കെ എം മിൻഹാജ്, ടി.ഷബീ്ജ് പി.പി തസലീന, ഫൈസ് ഹമദാനി മുതലായവരും സംസാരിച്ചു. റൂബി എം എ , അനുശ്രീ പി.പി,നീതു എബി , കെ.പി മുഹമ്മദലി നേതൃത്വം നൽകി,
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്