പുതിയ അധ്യയന വര്‍ഷത്തിലേക്ക് വിദ്യാര്‍ഥികളെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

അറിവ് ലഭിക്കുന്നതിലേക്ക് മാത്രമായി വിദ്യാലയ ജീവിതം ചുരുങ്ങരുതെന്ന് സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ത്ഥികളില്‍ കൗതുകത്തിന്റെയും ജിജ്ഞാസയുടെയും അന്തരീക്ഷം ഒരുക്കണമെന്നും ജനാധിപത്യബോധം കുട്ടികളില്‍ വളര്‍ത്തി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്താണ് അറിവ് എന്ന ചോദ്യം ഇക്കാലത്ത് പ്രസക്തം. അറിവുണ്ടായിട്ടും തിരിച്ചറിവുണ്ടായില്ലെങ്കില്‍ അത് വലിയ ദോഷകരമായി മാറും. ലോകത്തിന്റെ പുരോഗതിക്ക് അടിസ്ഥാനം അറിവാണ്, അറിവ് ആനന്ദത്തോടെ വളരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഞ്ചു ലക്ഷം വിദ്യാര്‍ഥികള്‍ 2016 പൊതു വിദ്യാലയങ്ങളില്‍ നിന്ന് ഒഴിഞ്ഞു പോയി.
ആയിരം വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാന്‍ തയ്യാറായിരുന്നു. പൊതുവിദ്യാഭ്യാസ യജ്ഞം എന്നൊരു മിഷന്‍ 2016 ല്‍ ആരംഭിച്ചു.അതിന്റെ ഭാഗമായി നടപ്പാക്കിയ മാസ്റ്റര്‍ പ്ലാന്‍ ഭാഗമായിരുന്നു ഇന്ന് ഈ പരിപാടി നടക്കുന്ന കലവൂര്‍ സ്‌കൂള്‍. സ്മാര്‍ട് ക്ലാസ് റൂം, ലൈബ്രറികള്‍, ഹൈടെക് സ്‌കൂള് എന്നിവയെല്ലാം ഒരുക്കാന്‍ നമുക്ക് സാധിച്ചു. കുട്ടികളുടെ സുരക്ഷിതത്വം വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍