താമരശ്ശേരി പഴശ്ശിരാജ വിദ്യാലയത്തിൽ പ്രവേശനോത്സവം നടന്നു.

താമരശ്ശേരി:പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പുതു തലമുറയെ ഓർമ്മിപ്പിച്ചുകൊണ്ട് താമരശ്ശേരി പഴശ്ശിരാജ വിദ്യാലയത്തിൽ പ്രവേശനോത്സവം നടന്നു. 
 വിദ്യാലയത്തിൽ പുതുതായി വന്ന മുഴുവൻ കുട്ടികളെയും  തിലകം ചാർത്തിയും ആരതി ഉഴിഞ്ഞും മധുരം കൊടുത്തും മുതിർന്ന കുട്ടികൾ സ്വീകരിച്ചു.  അന്തമാൻ ജവഹർ നവോദയ വിദ്യാലയത്തിലെ റിട്ടയേർഡ് പ്രിൻസിപ്പൽ ശ മിനി സോമൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.  ഭാരതീയ വിദ്യാനികേതൻ ജില്ലാ ജോയിൻറ് സെക്രട്ടറി ശ്രീമതി ഷീല 'പരിസ്ഥിതി സംരക്ഷണത്തിൽ നമ്മുടെ പങ്ക്' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. വർത്തമാനകാലത്തിൽ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിൻ്റെ പ്രസക്തി വിവരിച്ചുകൊണ്ട് വിദ്യാലയ സമിതി പ്രസിഡൻറ് അഡ്വ. അജിത് കുമാർ അധ്യക്ഷ ഭാഷണം നിർവഹിച്ചു. വിദ്യാലയ HM ശ്രീമതി ഷീജ, ക്ഷേമ സമിതി പ്രസിഡൻറ് ശ്രീ അരുൺ, മാതൃസമിതി സെക്രട്ടറി ശ്രീമതി അനില എന്നിവർ ആശംസകൾ അറിയിച്ചു. ചടങ്ങിൽ വിദ്യാലയ സമിതി സെക്രട്ടറി നിഖിൽ സ്വാഗതവും വൈസ് പ്രസിഡണ്ട് ശ്രീ സുരേഷ് കുമാർ  കൃതജ്ഞതയും അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍