സ്കൂൾ പ്രവേശനോത്സവം
കട്ടിപ്പാറ: പുതിയ അധ്യയന വർഷത്തിൽ പുതുതാരകങ്ങൾക്ക് ഉജ്ജ്വല വരവേൽപ്പ് നൽകി നസ്രത്ത് എൽ പി സ്കൂൾ മൂത്തോറ്റിക്കൽ . കട്ടിപ്പാറ പഞ്ചായത്ത് തല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നസ്രത്ത് എൽ പി സ്കൂൾ മൂത്തോറ്റിക്കലിൽ വച്ചു പ്രൗഡഗംഭീരമായ ചടങ്ങുകളോടെ നടത്തപ്പെട്ടു.പുതു വർഷത്തിൽ വർണ ശഭളമായി അലങ്കരിക്കപ്പെട്ട വിദ്യാലയത്തിൽ കുഞ്ഞു മുഖങ്ങളിൽ നിറപുഞ്ചിരിയും തലയിൽ വർണ്ണത്തൊപ്പിയും കൈയ്യിൽ സമ്മാനങ്ങളുമായി എഴുപതിൽ പരം പുതുതാരകങ്ങളെ ഒന്നാം തരത്തിലേക്കും വിവിധ ക്ലാസുകളിലേക്കുമായി ആഘോഷകരമായി വരവേറ്റ് നസ്രത്ത് കുടുംബം. വിപുലമായ രീതിയിൽ നടന്ന പ്രവേശനോത്സവത്തിന് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ചിപ്പി രാജ് സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് തല പ്രവേശനോത്സവവും സ്കൂൾ തല പ്രവേശനോത്സവവും പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജയിംസ് തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. മിൾട്ടൻ മുളങ്ങോശ്ശേരി ചടങ്ങിൽ അനുഗ്രഹപ്രഭാഷണം നടത്തി കുഞ്ഞുങ്ങൾക്ക് ആശംസകൾ നേർന്നു. സ്കൂൾ പിടിഎ പ്രസിഡണ്ടും വാർഡ് മെമ്പറുമായ ശ്രീ ഷാഹിം ഹാജി അധ്യക്ഷപദം അലങ്കരിച്ച ചടങ്ങിൽ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അഷ്റഫ് പൂലോട്, കൊടുവള്ളി സി ആർ സി കോഡിനേറ്റർ ശ്രീമതി റാലിസ, അധ്യാപക പ്രതിനിധി ശ്രീമതി ബിന്ദു കെ.എസ് എന്നിവർ ആശംസകൾ നേർന്ന സംസാരിച്ചു.
അക്കാദമിക മികവിൽ ഏറെ മുന്നിൽ നിൽക്കുന്ന നസ്രത്ത് എൽപി സ്കൂളിൻ്റെ അഭിമാന താരങ്ങളായ പത്ത് LSS വിജയികളെ ചടങ്ങിൽ ആദരിക്കുകയുണ്ടായി. പഞ്ചായത്തിൽ ഏറ്റവും കൂടുതൽ LSS വിജയികളെ വാർത്തെടുത്ത നസ്രത്ത് എൽ പി സ്കൂൾ മൂത്തോറ്റിക്കൽ പഞ്ചായത്തിലെ തന്നെ മികച്ച വിദ്യാലയമാണെന്ന് ശ്രീ പ്രേംജി ജയിംസ് പറയുകയുണ്ടായി. സ്കൂൾ സ്റ്റാഫ് സെക്രട്ടറിശ്രീ അരുൺ കെ. ജെ ചടങ്ങിൽ നന്ദി അർപ്പിച്ചു. അധ്യാപകരായസോണിയ ഫിലിപ്പ്, അരുൺ ജോർജ്, സോണിയ C, ആഷ്ന റോസ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. വിദ്യാലയത്തിലെ പിടി എക്സിക്യൂട്ടീവ് അംഗങ്ങളും മാതാപിതാക്കളും പ്രവേശനോത്സവ ദിനത്തിൽ വിദ്യാലയത്തിലെ നിറസാന്നിധ്യങ്ങൾ ആയിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്