ഭിന്നശേഷിക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പരിശ്രമിക്കും:ലിൻ്റോ ജോസഫ് എം.എൽ.എ.
താമരശ്ശേരി:പല കാരണങ്ങളാൽ ജീവിതം വീൽ ചെയറുകളിലാക്കപ്പെട്ടവർ ദുരിതങ്ങൾക്ക് അവധി നൽകി സ്നേഹ സംഗമത്തിൽ ഒത്തു ചേർന്നു ആഘോഷമാക്കി.
കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വനിതകൾ ഉൾപ്പെടെ നൂറിൽ പരം വീൽ ചെയർ സഹോദരങ്ങൾ താമരശ്ശേരി ഓർക്കിഡ് ഓഡിറ്റോറിയത്തിൽ നടന്ന വീൽ ചെയർ റൈറ്റ്സ് ഓർഗനൈസേഷൻ (ഡബ്ള്യു. ആർ. ഒ )ജില്ലാ സമ്മേളനത്തിലും സ്നേഹ സംഗമത്തിലും പങ്കാളികളായി. ലിൻ്റോ ജോസഫ് എം.എൽ.എ. സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പരിശ്രമിക്കുമെന്നു എം.എൽ.എ പറഞ്ഞു. ഭിന്നശേഷിക്കാർക്ക് സർക്കാർ അനുകൂല്യങ്ങൾക്ക് കുടുംബ വരുമാനം കണക്കാക്കുന്നത് അവസാനിപ്പിക്കൽ, ക്ഷേമ പെൻഷൻ, ആശ്വാസകിരൺ പദ്ധതികൾ മുടക്കമില്ലാതെ ലഭ്യമാക്കൽ, സ്ഥാപനങ്ങൾ ഭിന്നശേഷി സൗഹൃദമാക്കൽ എന്നീ ആവശ്യങ്ങൾ ന്യായമാണ്. ഇവയ്ക്കായി സർക്കാർ തലത്തിൽ തന്നെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. വ്യക്തിപരമായും ഈ ആവശ്യങ്ങൾ നടപ്പാക്കാനായി ശ്രമിക്കുമെന്നും ലിൻ്റോ ജോസഫ് എം.എൽ.എ പറഞ്ഞു. രക്ഷാധികാരി വി.പി. ഉസ്മാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ടി കെ.അൻവർ വിശിഷ്ടാതിഥിയായിരുന്നു. ഗായകരായ കലാഭവൻ അനിൽലാൽ, ഷാഫി ചാപ്പൂസ്, തണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സുലൈമാൻ കൊടുവള്ളി, അഡ്വ. ടി. പി.എ. നസീർ, ഉസ്മാൻ പി. ചെമ്പ്ര , ഡോ. അബ്ദുൽ റഷീദ്, വി. മൻസൂർ, ബാബു കുടുക്കിൽ, ഒ. റഷീദ്, നസിയ ബാനു, ശ്രുതി എന്നിവർ സംസാരിച്ചു. ഉന്നത വിജയം നേടിയ ലെനിൻ റോഷൻ, റിൻഷ , ഫാത്തിമ്മ എന്നിവരെയും പ്ലാൻ്റ്സ് ഓവർ പാഷൻ സാരഥി കാഞ്ഞിരത്തിങ്ങൽ റഷീദ് എന്നിവരെയും ലിൻ്റോ ജോസഫ് എം.എൽ.എ അനുമോദിച്ചു. വീൽ ചെയർ റൈറ്റ്സ് ഓർഗനൈസേഷൻ സെക്രട്ടറി സന്തോഷ് വലിയപറമ്പ് സ്വാഗതവും പ്രസിഡൻ്റ് ബവീഷ് ബാൽ
താമരശേരി നന്ദിയും പറഞ്ഞു. മെലഡി ഓൺ വീൽസിലെ ഗായകരുടെ ഗാനമേളയും അരങ്ങേറി. ഭാരവാഹികളായി ബവീഷ് ബാൽ താമരശേരി (പ്രസിഡൻ്റ്), മിസ്റ വാവാട്, മോഹനൻ പേരാമ്പ്ര, പുളിക്കിൽ മുഹമ്മദ് (വൈസ് പ്രസിഡൻ്റുമാർ),വി.കെ. മുഹമ്മദ് നയിം (സെക്രട്ടറി), എ.പി. സന്തോഷ്കുമാർ, പി. ഇന്ദു , എ.എം. റഷീദ് ( ജോയൻ്റ് സെക്രട്ടറിമാർ),ഷൈജു ചമൽ (ട്രഷറർ)
എന്നിവരെ തെരഞ്ഞെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്