പുതുപ്പാടിയിൽ മാതാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവം; മകൻ റിമാൻഡിൽ


താമരശ്ശേരി: പുതുപ്പാടി മണൽവയൽ പുഴങ്കുന്നുമ്മൽ ലഹരിക്കടിമയായ മകൻ ശ്രമിച്ചത്  കഴുത്തിന് കുത്താൻ, കൈ കൊണ്ട് തടഞതിനാൽ രക്ഷപ്പെട്ടു. 

മകൻ റനീസാണ് മാതാവിനെ കത്തി കൊണ്ട് കഴുത്തിന് കുത്താൻ ശ്രമിച്ചത്.
മാതാവ് റസിയ കൈ കൊണ്ട് തടഞ്ഞതിനാൽ കൈക്ക് മാത്രം കുത്തേറ്റ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

സംഭവത്തിന് കാരണമായി പറയുന്നത് ഇങ്ങനെ.

ഗൾഫിൽ വിസിറ്റിംഗ് വിസയിൽ ജോലിക്കായി പോയ റമീസിന് അവിടെ കാര്യമായ ജോലി ലഭിക്കാത്തതിനാൽ നാട്ടിലേക്ക് തിരിച്ചു വരികയും  കൈയിൽ പണം ഇല്ലാത്തതിനാൽ സഹോദരിയുടെ വീട്ടിൽ എത്തി അവരുടെ സ്വർണം എടുത്ത് കൊണ്ടു പോകുകയും ചെയ്തു,  വിവരം അറിഞ്ഞ് മാതാവും സഹോദരിയും അടിവാരം പോലീസ് ഔട്ട് പോസ്റ്റിൽ വിവരം അറിയിക്കുകയും ഈങ്ങാപ്പുഴയിൽ വിൽക്കാൻ കൊണ്ടുപോയ സ്വർണം പോലീസ് തിരിച്ചു വാങ്ങിക്കൊടുക്കുകയും ചെയ്തു.ഇതിൻ്റെ പ്രതികാരമായി വീട്ടിൽ എത്തി ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടു.തുടർന്ന് വീട്ടിലെ ഫാൻ നശിപ്പിച്ച് കൈയിൽ ഉണ്ടായിരുന്ന കത്തി എടുത്ത് മാതാവിനെ കുത്തുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍