സാഹിത്യോത്സവിന് സമാപനം

താമരശ്ശേരി: ജൂൺ 28, 29 തീയതികളിലായി ഈർപ്പോണ സ്കൂളിൽ  നടന്ന എസ് എസ് എഫ് തച്ചംപൊയിൽ സെക്ടർ സാഹിത്യോത്സവിന്  സമാപനം. ' പള്ളിപ്പുറം,ഈർപ്പോണ, തച്ചംപൊയിൽ യൂണിറ്റുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. മുഹമ്മദ് സെമിൻ ഈർപ്പോണ കലാ പ്രതിഭയായും,മുഹമ്മദ് ത്വയ്യിബ് തച്ചംപൊയിൽ സർഗ്ഗ പ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.
 സമാപന സംഗമം ഹനീഫ മാസ്റ്റർ കോരങ്ങാട് ഉദ്ഘാടനം ചെയ്തു.അസ്ലം ഫാളിലി അധ്യക്ഷം വഹിച്ചു. അജീർ ചളിക്കോട് അനുമോദന പ്രഭാഷണം നടത്തി.
   മുസ്ലിം ജമാഅത്ത്, SYS, SSF പ്രാദേശിക നേതാക്കൾ ചേർന്ന് ജേതാക്കൾക്ക് ട്രോഫി കൈമാറി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍