ദശപുഷ്പ പ്രദർശനം

ചമൽ: ആയുർവേദ വിധിപ്രകാരം പല രോഗങ്ങൾക്കും ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ദശൗഷധസസ്യങ്ങളായ ദശപുഷ്പങ്ങളുടെ പ്രദർശനം ചമൽ ജി എൽ പി സ്കൂളിൽ ശ്രദ്ധേയമായി. വിഷ്ണുക്രാന്തി, കറുക, മുയൽച്ചെവിയൻ (ഒരിചെവിയൻ), തിരുതാളി, ചെറുള, നിലപ്പന (നെൽപാത), കയ്യോന്നി (കൈതോന്നി, കയ്യുണ്ണി), പൂവാംകുറുന്തൽ (പൂവാംകുറുന്നില), മുക്കുറ്റി, ഉഴിഞ്ഞ എന്നിവയാണ് സസ്യങ്ങൾ വർണ്ണ പുഷ്പച്ചെടികൾക്കൊപ്പം ഔഷധസസ്യങ്ങളും നട്ടുവളർത്തുന്നത് ശീലമാക്കണം. വിദ്യാലയത്തിലെ ഹരിതം ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പ്രദർശനം നടന്നത്. ഹെഡ്മാസ്റ്റർ ബഷീർ കൈപ്പാട്ട് പ്രദർശനം ഉദ്ഘാടനം ചെയ്തു.
ഹരിതം ക്ലബ്ബ് കൺവീനർ ജോഷില ജോൺ, ശ്രീജ എം. നായർ, അബ്ദുറഹിമാൻ. ടി. കെ,, അശ്വതി.എ.ആർ.
 സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍