ബസ് കാത്തുനിന്ന പ്ലസ്ടു വിദ്യാർഥിനിയെ ഓട്ടോയിൽ കയറ്റി കൊണ്ടുപോയി ലൈംഗികാതിക്രമം; ഡ്രൈവർ അറസ്റ്റിൽ
കോഴിക്കോട് ∙ പ്ലസ്ടു വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കൊടുവള്ളി വാവാട് സ്വദേശി പേക്കണ്ടിയിൽ വീട്ടിൽ അബ്ദുൽ ഗഫൂർ (50) ആണ് പിടിയിലായത്. കുന്ദമംഗലം പൊലീസാണ് ഇയാളെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു പോകുന്നതിനായി ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽകുകയായിരുന്ന വിദ്യാർഥിനിയെ വീടിന് സമീപം ഇറക്കിത്തരാമെന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവറായ പ്രതി തന്റെ ഓട്ടോയിൽ നിർബന്ധിപ്പിച്ച് കയറ്റി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വിദ്യാർഥിനി വാഹനം നിർത്തുന്നതിനായി ബഹളം ഉണ്ടാക്കിയപ്പോൾ വാഹനത്തിൽനിന്നു ഇറക്കി പ്രതി രക്ഷപ്പെട്ടു.
വിദ്യർഥിനി നൽകിയ പരാതിയിൽ കുന്ദമംഗലം പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും കുന്ദമംഗലം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ നിധിൻ, ജിബിഷ എന്നിവർ ചേർന്ന് പ്രതിയെ കുന്ദമംഗലത്ത്ക സ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍