ഉപജില്ല അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റ്


താമരശ്ശേരി: പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ അനുമതിയോടെ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച അറബിക് ടാലൻ്റ് ടെസ്റ്റിൻ്റെ താമരശ്ശേരി ഉപജില്ലാ തലമൽസരം രാരോത്ത് ഗവ മാപ്പിള  ഹൈസ്കൂളിൽ നടന്നു.എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി തലങ്ങളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. 
എൽ പി വിഭാഗം ഒന്നാം സ്ഥാനം  ഹിന കദീജ (എ എം എൽ പി സ്കൂൾ ഈർപ്പോണ) രണ്ടാം സ്ഥാനം ഇമ്രാൻ മുഹമ്മദ്‌ ഹാഷിം (എം എം എ എൽ പി സ്കൂൾ കെടവൂർ) മൂന്നാം സ്ഥാനം മുഹമ്മദ്‌ റബീഹ് (എ എം എൽ പി സ്കൂൾ പൂനൂർ). 
യു പി വിഭാഗം ഒന്നാം സ്ഥാനം ആയിഷ ലിന (ജി എം യു പി സ്കൂൾ പള്ളിപ്പുറം) രണ്ടാം സ്ഥാനം സഫ്‌വാൻ ജെ (എസ് എസ് എം യു പി സ്കൂൾ വെട്ടി ഒഴിഞ്ഞ തോട്ടം) മൂന്നാം സ്ഥാനം മുഹമ്മദ്‌ റയ്യാൻ പി കെ (സെന്റ്‌ ആന്റണീസ് യു പി സ്കൂൾ കണ്ണോത്ത്). 
ഹൈ സ്കൂൾ വിഭാഗം ഒന്നാം സ്ഥാനം റന  ഫാത്തിമ (ജി എം എച്ച് എസ് രാരോത്ത്) രണ്ടാം സ്ഥാനം ഷാദിയ എ കെ (ഗവ :വോക്കേഷൻ ഹയർ സെക്കന്ററി താമരശ്ശേരി) മൂന്നാം സ്ഥാനം മുഹമ്മദ്‌ ഹാഷിം (ഗവ ഹയർ സെക്കന്ററി പുതുപ്പാടി)
ഹയർ സെക്കന്ററി വിഭാഗത്തിൽ നിയ ഷെറിൻ (എം ജി എം ഹയർ സെക്കന്ററി സ്കൂൾ ഈങ്ങാപ്പുഴ)  വിജയികളായി

രാരോത്ത് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം അശ്റഫ് മാസ്റ്റർ സംഗമം ഉദ്ഘാടനം ചെയ്തു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ അരവിന്ദൻ മുഖ്യാതിഥിയായി പങ്കെടുത്തു.ATC സെക്രട്ടറി ടി. എം നൗഫൽ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.ടി  അയ്യൂബ് ഖാൻ, കെ.എ.ടി. ഫ് വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ടി.നൂറുദ്ദീൻ,സബ്ജില്ലാ പ്രസിഡണ്ട് സി.പി സാജിദ്, സെക്രട്ടറി ടി.മുഹമ്മദ്, അലിഫ് കൺവീനർ കെ.ടി അബ്ദുൽ നാസർ, പി.കെ. അബ്ദുല്ല മാസ്റ്റർ, മുസ്തഫ മാസ്റ്റർ, എ.കെ ഹഫ്സ ടീച്ചർ എന്നിവർ പ്രസംഗിച്ചു. വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. അലിഫ് സബ് ജില്ലാ കൺവീനർ കെ.ടി. അബ്ദുൽ നാസർ മാസ്റ്റർ വിജയികളെ പ്രഖ്യാപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍