പൂനൂർ മണ്ഡലം കെ എൻ എം മദ്റസ അധ്യാപക കോംപ്ലക്സ്

പൂനൂർ : മണ്ഡലം കെ എൻ എം മദ്റസ അധ്യാപക കോംപ്ലക്സ് വാർഷിക ജനറൽ ബോഡി യോഗം മുബാറക്ക് അറബിക്കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്നു. പ്രസിഡണ്ട് വി. കെ സി ഉമർ മൗലവി. അധ്യക്ഷത വഹിച്ചു., മണ്ഡലം കെ.എൻ.എം പ്രസിഡണ്ട് എം സി അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു
. ധാർമ്മിക മൂല്യവും സംസ്കാരസമ്പന്നരുമായ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കാൻ ഓരോ മദ്റസ അധ്യാപകനും പ്രതിജ്ഞാബന്ധരാവണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മണ്ഡലം കോംപ്ലക്സ് ജനറൽ സെക്രട്ടറി കെ സുലൈമാൻ മാസ്റ്റർ വാർഷിക റിപ്പോർട്ടും വരവുചെലവു കണക്കുകളും അവതരിപ്പിച്ചു. ഡോ: യു കെ മുഹമ്മദ്, മാസ്റ്റർ പ്ലാൻ വിശദീകരിച്ചു. എം.കെ. അബ്ബാസ്, പി.പി.അബ്ദുസ്സലാം മാസ്റ്റർ ആശംസ പ്രസംഗം നടത്തി. കെ. സുലൈമാൻ മാസ്റ്റർ സ്വാഗതവും ഷമീർ തലയാട് നന്ദിയു പറഞ്ഞു.
പുതിയ വർഷത്തെ ഭാരവാഹികളായി പി.കെ. അബ്ദൽ ഖാദർ മാസ്റ്റർ ( പ്രസിഡണ്ട് ) പി.പി.അബ്ദുസ്സലാം മാസ്റ്റർ ( വൈ: പ്ര :) കെ. സുലൈമാൻ മാസ്റ്റർ ( ജനറൽ സെക്രട്ടറി) വി.പി. റംല ടീച്ചർ ( ജോ : സെക്രട്ടറി   ) വി. കെ. സി ഉമർ മൗലവി ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍