മഹാരാഷ്ട്രയിൽ വൻ കവർച്ച, ശേഷം കേരളത്തിലേക്ക്, മലയാളികളായ സംഘത്തെ വയനാട്ടില്‍ സാഹസികമായി പിടികൂടി


കല്പറ്റ: വയനാട്ടില്‍ വന്‍ കവര്‍ച്ചാ സംഘം പിടിയിലായി. മഹാരാഷ്ട്രയില്‍നിന്ന് ഒന്നര കോടിയോളം രൂപ കവര്‍ച്ച നടത്തി മുങ്ങിയ സംഘമാണ് വയനാട്ടില്‍ പിടിയിലായത്. പാലക്കാട് സ്വദേശികളാണ് കവര്‍ച്ച സംഘത്തിലുണ്ടായിരുന്നത്.

കുമ്മാട്ടര്‍മേട്, ചിറക്കടവ്, ചിത്തിര വീട്ടില്‍ നന്ദകുമാര്‍(32), കാണിക്കുളം, കഞ്ഞിക്കുളം അജിത്കുമാര്‍(27), പോല്‍പുള്ളി,പാലാനംകൂറിശ്ശി, സുരേഷ്(47), കാരെക്കാട്ട്പറമ്പ്, ഉഷ നിവാസ്, വിഷ്ണു(29), മലമ്പുഴ, കാഞ്ഞിരക്കടവ്, ജിനു(31), വാവുല്യപുരം, തോണിപാടം, കലാധരന്‍(33) എന്നിവരെയാണ് ഹൈവേ പോലീസും കല്പറ്റ പോലീസും സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.

മഹാരാഷ്ട്രയിലെ സത്തരാ ജില്ലയിലെ ബുഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ചയാണ് കവര്‍ച്ച നടന്നതെന്നാണ് വിവരം. കാറില്‍ കൊണ്ടുപോകുകയായിരുന്നു ഒന്നര കോടി രൂപയാണ് രണ്ട് കാറുകളിലായി എത്തിയ സംഘം കവര്‍ച്ച നടത്തിയത്. ഇത് സംബന്ധിച്ച് വിവരം ലഭിച്ച മഹാരാഷ്ട്രാ പോലീസ് സംഘത്തെ പിന്തുടര്‍ന്നു. തുടര്‍ന്ന് ഇവര്‍ കേരളത്തിലേക്ക് കടന്നതിനെ തുടര്‍ന്ന് സംസ്ഥാന പോലീസിന് വിവരം ലഭിച്ചു. കേരള പോലീസ് സാഹസികമായിട്ടാണ് സംഘത്തെ പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍