നിരവധി ക്രിമിനൽ കേസിലെ പ്രതി പിടിയിൽ

നേരത്തെ കാപ്പ വകുപ്പ് 15 പ്രകാരം ജയിൽവാസം അനുഭവിച്ച ആഷിഖ് പുറത്തിറങ്ങി വീണ്ടും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിരുന്നു

താമരശ്ശേരി: ക്രിമിനൽ കേസുകളും, മയക്കുമരുന്നു കേസുകളുമടക്കം 22 ഓളം കേസുകളിൽ പ്രതിയായ താമരശ്ശേരി അമ്പായത്തോട്  അമ്പലക്കുന്ന് ഷഹനാദ് എന്ന അമ്പായത്തോട് ആഷിഖ് (35)നെ താമരശ്ശേരി പോലീസ് സാഹസികമായി പിടികൂടി.

നേരത്തെ കാപ്പ വകുപ്പ് 15 പ്രകാരം ജയിൽവാസം അനുഭവിച്ച ആഷിഖ് പുറത്തിറങ്ങി വീണ്ടും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിരുന്നു, ഇതേ തുടർന്ന് വീണ്ടും കാപ്പ വകുപ്പ് 3 ചുമത്തിയാണ്  പിടികൂടി ജയിലിലേക്ക് അയച്ചത്.

പ്രതിയെ പിടികൂടാനെത്തിയ പോലീസിനെ കല്ലുകൊണ്ട് ആക്രമിക്കാൻ ശ്രമിച്ച ശേഷം മതിൽ ചാടി ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഏറെ പിന്തുടർന്നാണ് പിടികൂടാൻ സാധിച്ചത്, ഇതിനിടെ പല തവണ പ്രതി പോലീസിനു നേരെ തിരിഞ്ഞിരുന്നു. താമരശ്ശേരി ഇൻസ്പെക്ടർ  സായൂജ്കുകുമാറിൻ്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

പോലീസ് രഹസ്യാന്വേഷണ വിഭാഗമാണ് പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് കൈമാറിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍