സ്മാർട്ട് പാരന്റിംഗ് രക്ഷാകർതൃ ശാക്തീകരണ പദ്ധതി ആരംഭിച്ചു.

താമരശ്ശേരി:അമ്പായത്തോട്‌ എ എൽ പി സ്‌കൂളിൽ രക്ഷകർത്താക്കൾക്കായി ഒരു വർഷം നീണ്ടു നിൽക്കുന്ന ബോധവൽക്കരണ പരിശീലന പദ്ധതി ആരംഭിച്ചു.സ്മാർട്ട് പാരന്റിംഗ്  എന്ന പേരിൽ ആരംഭിച്ച വാർഷിക പദ്ധതി കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് ഉൽഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് എ ടി ഹാരിസ് അധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ കെ കെ മുനീർ പദ്ധതി വിശദീകരിച്ചു.വാർഡ് അംഗം സീന സുരേഷ്,ജബ്ബാർ മാളിയേക്കൽ,പി സിനി,വി.ഹാജറ,കെ ജാസ്മിൻ,യു എ ഷമീമ, പി. ജിഷ,എം സി ഫിദ എന്നിവർ സംസാരിച്ചു.
  രക്ഷാകർതൃ ശില്പശാലക്ക് ജെ സി ഐ സോണൽ ട്രൈനർ ഷാഹിദ് എളേറ്റിൽ നേതൃത്വം നൽകി.
  ബോധവൽക്കരണ ക്ലാസുകൾ,ശില്പശാലകൾ,പരിശീലന കളരികൾ,അമ്മ വായന,കൗൺസിലിംഗ് ക്ലാസുകൾ,കലാ കായിക മത്സരങ്ങൾ തുടങ്ങി വിവിധ പരിപാടികൾ പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുണ്ട്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍