കുറ്റ്യാടിയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍; പുഴയോരത്തെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കോഴിക്കോട് കുറ്റ്യാടി മരുതോങ്കര പഞ്ചായത്തിലെ പശുക്കടവില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍. പുഴയോരത്ത് താമസിക്കുന്ന 14 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. സമീപ പ്രദേശമായ തൊട്ടില്‍പ്പാലത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് അധികൃതർ അറിയിച്ചു.

അതിനിടെ, ഈങ്ങാപ്പുഴയില്‍ ദേശീയപാതയിൽ വെള്ളം കയറി. കോഴിക്കോട് ജില്ലയില്‍ ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍