വെസ്റ്റ് കൈതപ്പൊയിൽ ചെമ്പ്രപറ്റയിൽ അക്രമിസംഘം ഹോട്ടലും കാറും അടിച്ചു തകർത്തു

താമരശ്ശേരി:  വെസ്റ്റ് കൈതപ്പൊയിൽ ചെമ്പ്രപറ്റയിൽ അക്രമിസംഘം ഹോട്ടലും കാറും അടിച്ച് തകർത്തു. ചൊമ്പ്രപറ്റയിലെ ഗ്രാൻ്റ് ഫാമിലി ഹോട്ടലിൽ എത്തിയ 12 ഓളം പേർ ചേർന്ന് ഹോട്ടലിൻ്റെ കെട്ടിടത്തിന്റെ ചില്ലുകളും ഫ്രിഡ്ജ്, പാത്രങ്ങൾ എന്നിവയും അടിച്ചു തകർത്തു. പരാതി നൽകാനായി ഹോട്ടൽ ഉടമയും മകനും താമരശ്ശേരിയിൽ എത്തിയപ്പോൾ റോഡരികിലെ നിർത്തിയ കാറിൻ്റെ പിൻഭാഗത്തെ ഗ്ലാസും അക്രമി സംഘത്തിൽപ്പെട്ട രണ്ടു പേർ ചേർന്ന് തകർത്തു. ഹോട്ടൽ ഉടമയേയും ഭാര്യയേയും മകനെയും മർദ്ദിച്ചതായും പരാതിയുണ്ട്.

പുതുപ്പാടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ കഴിഞ്ഞ ദിവസം നടന്ന വിദ്യാർഥി സംഘർഷത്തിൽ ഒരു വിഭാഗം വിദ്യാർത്ഥികൾക്കെതിരെ  ഹോട്ടൽ ഉടമ സാക്ഷിമൊഴി നൽകിയിരുന്നു. ഇതാണ് ആക്രമത്തിന് കാരണമെന്ന് ഹോട്ടൽ ഉടമ അബ്ദുറഹ്മാൻ പറഞ്ഞു. അബ്ദു റഹ്മാൻ്റെ മകൻ ഷംനാദ്, ഭാര്യ റൈഹാനത്ത് എന്നിവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അക്രമിസംഘത്തിൽപ്പെട്ട ചിലർ മുമ്പും കടയിൽ പ്രശ്നമുണ്ടാക്കുകയും റൈഹാനത്തുനാട് മോശമായി പെരുമാറിയതായും പരാതിയുണ്ട്"
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍