ആർട്സ് ഫെസ്റ്റ് ‘സർഗോദയം 2K25’

ഈങ്ങാപ്പുഴ: മാർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആർട്സ് ഫെസ്റ്റ് ‘സർഗോദയം 2K25’ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. പ്രശസ്ത  ഗായികയും മഴവിൽ മനോരമ ഫ്ലവേഴ്സ് ടി.വിയിലെ ശ്രദ്ധേയ പെർഫോർമറുമായ  അഷിഗ വിനോദ് ആർട്സ് ഫെസ്റ്റ് ഉത്ഘാടനം നിർവഹിച്ചു.

സ്കൂൾ പ്രിൻസിപ്പൽ ഫാദർ സിജോ പന്തപ്പിള്ളിൽ കുട്ടികളുടെ സർഗവാസനകളും വ്യക്തിത്വ വികസനവും വളർത്തിയെടുക്കുന്നതിൽ സ്കൂളുകളുടെ പങ്ക് പ്രത്യേകം എടുത്തുപറഞ്ഞു. ചടങ്ങിന് സ്കൂൾ സി.ഇ.ഒ. ഫാ. തോമസ് മണിതോട്ടം അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡൻറ് ശ്രീ വിനോദ് കിഴക്കയിൽ ആശംസകൾ അർപ്പിച്ചു.

അധ്യാപകരായ ശ്രീ സെബാസ്റ്റ്യൻ, ശ്രീമതി ഷാൻസി, ശ്രീമതി ടീന, ശ്രീ ഹരിപ്രസാദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കലാപരിപാടികൾക്ക് ശേഷം വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ആർട്സ് ക്ലബ് സെക്രട്ടറി ഡാനിയേൽ ജോസഫ് ഷിനു  പരിപാടിക്ക് ഹൃദയം നിറഞ്ഞ നന്ദി അർപ്പിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍