കള്ളൻ കവർന്നത് 30 കുപ്പി വെളിച്ചെണ്ണ; പൊലീസ് അന്വേഷണം


ആലുവ: എറണാകുളം ആലുവയിലെ 
കടയിൽ നിന്ന് കള്ളൻ കവർന്നത് 30 കുപ്പി വെളിച്ചെണ്ണ. തോട്ടുമുഖം പാലത്തിന് സമീപത്തെ കടയിലാണ് മോഷണം നടന്നത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

പൂട്ടുതല്ലിപ്പൊളിച്ചാണ് കള്ളൻ കടയ്ക്കകത്ത് കയറിയത്. കടയുടെ തറ തുരന്നു കയറാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെയാണ് പൂട്ട് പൊട്ടിച്ചത്. വെളിച്ചെണ്ണയ്ക്കൊപ്പം 10 പായ്ക്കറ്റ് പാലും ഒരുപെട്ടി ആപ്പിളും മോഷണം പോയിട്ടുണ്ട്. സിസിടിവി ശ്രദ്ധയിൽപെട്ടതോടെ പിടിക്കപ്പെടാതിരിക്കാൻ കടയിലെ സിസിടിവിയുടെ കേബിളും മുറിച്ചുമാറ്റിയാണ് മോഷ്ടാവ് കടന്നുകളഞ്ഞത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍