താമരശ്ശേരി സ്വദേശി ടി.പി. ബിജീഷിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ


താമരശ്ശേരി: താമരശ്ശേരി സ്വദേശിയും തിരുവമ്പാടി അസിസ്റ്റൻറ് സബ് ഇൻസ്പെക്റ്ററുമായ ടി.പി. ബിജീഷിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചു. മികച്ച സേവനത്തിന് സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നൽകുന്ന മുഖ്യമന്ത്രിയുടെ പോലീസ് മെഡലാണ് ബിജീഷ് സ്വന്തമാക്കിയത്.
താമരശ്ശേരി കെടവൂർ സ്വദേശിയായ ഇദ്ദേഹം
കൊടുവള്ളി,മുക്കം പോലീസ് സ്റ്റേഷനുകളിലും കോഴിക്കോട്
വിജിലൻസ് സ്പെഷ്യൽ സെല്ലിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍