താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് എതിരെ വീണ്ടും പരാതി; ചികിത്സക്കായി എത്തിയ വാർഡ് മെമ്പറുടെ ചീട്ട് വലിച്ചുകീറി.

താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശു ത്രിക്ക് എതിരെ പരാതിയുമായി സിപിഐഎം നേതാവ് .  ചികിത്സക്ക് എത്തിയ സി പി ഐ (എം) ലോക്കൽ തമ്മിറ്റി അംഗവും, കർഷകത്തൊഴിലാളി യൂനിയൻ ജില്ലാ കമ്മിറ്റി അംഗവും താമരശ്ശേരി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പറുമായ എ പി സജിത് ആണ് പരാതിയുമായി രംഗത്ത് വന്നത് .

പ്രഷർ കുറഞ്ഞ് ബോധരഹിതനായതിനെ തുടർന്ന്  ഇന്നലെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
മെഡിക്കൽ കോളേജ് ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇന്ന് ആശുപത്രിയിൽ ഡോക്ടറെ കാണാനായി എത്തിയപ്പോൾ ധിക്കാരമായി പെരുമാറുകയും, ചീട്ട് വലിച്ച് എറിയുകയും ചെയ്തു എന്നാണ് പരാതി. ഇതു സംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിനും,ആരോഗ്യ വകുപ്പ് മന്ത്രിക്കും പരാതി നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍