പേരാമ്പ്രയിൽ വിവാഹ തട്ടിപ്പ്; യുവാവ് പിടിയിൽ

പേരാമ്പ്ര: വിവാഹത്തട്ടിപ്പ് നടത്തിയ യുവാവ് 
പേരാമ്പ്ര പോലീസിന്റെ പിടിയിൽ. കൂത്താളി സ്വദേശി അജിനാണ് പിടിയിലായത്. 2020ലാണ് കേസിനാസ്പദമായ സംഭവം.

ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാ​ഗ്ദാനം നൽകി ഊട്ടിയിലും മറ്റും കൊണ്ടുപോയി ലൈം​ഗീകമായി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ ചിത്രങ്ങൾ കാണിച്ച് ഭീക്ഷണിപ്പെടുത്തുന്നതായും പരാതിയിലുണ്ട്.

ഫോട്ടോ​ഗ്രാഫറാണെന്ന് പറഞ്ഞാണ് ഇയാൾ ഇൻ്‍സ്റ്റ​ഗ്രാം വഴി യുവതികളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. ഇയാൾക്കെതിരെ നേരത്തെയും പരാതികളുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍