നമ്പര്‍ പ്ലേറ്റില്‍ ജസ്റ്റ് മാരീഡ് സ്റ്റിക്കര്‍; ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു .
കോഴിക്കോട് .പുറമേരിയിൽ വിവാഹസംഘത്തിന്റെ നിയമലംഘന യാത്രയിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. നമ്പർ പ്ലേറ്റിൽ ജസ്റ്റ് മാരീഡ് എന്നെഴുതിയ സ്റ്റിക്കർ ഒട്ടിച്ച് യാത്ര നടത്തിയതിന്, 4 ഡ്രൈവർമാരുടെ ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് നടപടിക്ക് ആധാരമായ സംഭവം. വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെയായിരുന്നു യുവാക്കളുടെ നിയമലംഘനം. നമ്പർ പ്ലേറ്റിനു മുകളിൽ ജസ്റ്റ് മാരീഡ് എന്നെഴുതിയ സ്റ്റിക്കറുകൾ പതിച്ചു. അമിത വേഗതയിൽ അപകടമുണ്ടാക്കും വിധത്തിലായിരുന്നു യാത്ര. സംഭവം നാട്ടുകാർ ചോദ്യം ചെയ്തതോടെ സംഘർഷാവസ്ഥയിൽ എത്തി. നാട്ടുകാർ അറിയിച്ചതനുസരിച്ച് പോലീസ് എത്തിയപ്പോഴേക്ക് വാഹനം ഉപേക്ഷിച്ച് ഡ്രൈവർമാരും യാത്രക്കാരും കടന്നു കളഞ്ഞു. സംഭവത്തിൽ 4 ആഡംബര വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടു ത്തിരുന്നു. നാലു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന് പിറകെയാണ് മോട്ടോർ വാഹന വകുപ്പിന്റെയും നടപടി ഉണ്ടായത്. എളയിടം സ്വദേശികളായ ഹാഷിം ,നൗഷിക്ക് , മുഹമ്മദ് റഫ്നാസ് ,നിജാസ് എന്നിവരുടെ ലൈസൻസ് ആണ് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.
ഇവർ 5000 രൂപ പിഴ അടക്കണം. കൂടാതെ അഞ്ചുദിവസത്തെ റോഡ് സുരക്ഷാ ക്ലാസിൽ പങ്കെടുക്കാനും നിർദേശമുണ്ട്. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് വടകര ആർടിഒ അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍