അമീബിക് മസ്തിഷ്ക ജ്വരം; സ്കൂളിൽ ബോധവത്കരണ ക്ലാസ് നടത്തി.

താമരശ്ശേരി :  താമരശ്ശേരിയിൽ 4 ക്ലാസ് വിദ്യാർത്ഥി അമീബിക് മസ്തിഷ്ക ജ്വരം വന്നു മരിച്ച സംഭവത്തിൽ  കോരങ്ങാട്  ജി എൽ പി സ്കൂളിൽ  ബോധവത്കരണ  ക്ലാസ്  നടത്തി. കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ആണ് ആരോഗ്യവകുപ്പ് ബോധവൽക്കരണം നടത്തിയത്.

അതേസമയം അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. രണ്ടാഴ്ച്ചയായി കുഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്. കുഞ്ഞിന്റെ വീട്ടിലെ കിണര്‍ വെള്ളത്തില്‍ രോഗത്തിന് കാരണമായ അമീബയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. 

കിണര്‍ വെള്ളത്തില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ സമീപത്തെ കിണറുകള്‍ ഉള്‍പ്പെടെ ശുചീകരിക്കാനും, അണുവിമുക്തമാക്കാനും ആരോഗ്യ വകുപ്പ് നടപടികള്‍ ആരംഭിച്ചു. 
നിലവില്‍ അന്നശ്ശേരി സ്വദേശിയായ മറ്റൊരു യുവാവിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളും തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍