അമീബിക് മസ്തിഷ്ക ജ്വരം; അതീവ ജാഗ്രതയില്‍ ആരോഗ്യവകുപ്പ്, കോരങ്ങാട് ജി എൽ പി സ്കൂളിൽ ഇന്ന് ബോധവൽക്കരണം.
താമരശ്ശേരി :ജില്ലയിൽ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രതയില്‍ ആണ് ആരോഗ്യവകുപ്പ്.
ഓമശ്ശേരി, കൊളത്തൂർ സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. താമരശ്ശേരിയിൽ പനി ബാധിച്ച് മരിച്ച കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ കൂടി വിവരം ആരോഗ്യവകുപ്പ് പുറത്ത് വിട്ടത്.
താമരശ്ശേരി 4 ക്ലാസ് വിദ്യാർത്ഥി അമീബിക് മസ്തിഷ്ക ജ്വരം വന്നു മരിച്ച സംഭവത്തിൽ ഇന്ന് ഉച്ചയ്ക്ക് 2:30 ന് കോരങ്ങാട് ജി എൽ പി സ്കൂളിൽ ബോധവത്കരണ ക്ലാസ് നടത്തും കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ആണ് ക്ലാസ് നൽകാനുദ്ദേശിക്കുന്നത്. ഇവിടെയുള്ള ജലാശയങ്ങളിൽ കുളിക്കരുത് തുടങ്ങിയ ജാഗ്രത നിര്‍ദേശങ്ങള്‍ ഇന്നലെ തന്നെ പുറത്തുവിട്ടിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍