നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ വയർ മോഷണം ,യുവാവിനെ കയ്യോടെ പിടികൂടി നാട്ടുകാർ

താമരശ്ശേരി : തച്ചംപൊയിൽ പി സി മുക്കിൽ നിർമ്മാണം നടക്കുന്ന വീട്ടിൽ നിന്ന് ഇലക്ട്രിക്കൽ വയറുകൾ മോഷ്ടിക്കുന്നതിനിടെ യുവാവിനെ പിടികൂടി.

വീടുകളിൽ എത്തി പാത്രങ്ങൾ ഉൾപ്പെടെ അവശ്യസാധനങ്ങൾ വിൽക്കുന്ന  യുവാവിനെയാണ് നാട്ടുകാർ മോഷണത്തിനിടെ കയ്യോടെ പിടികൂടിയത്. 

ചൊവ്വാഴ്ച വൈകിട്ട് പെയിൻറിങ് തൊഴിലാളി ജോലി നടക്കുന്ന വീട്ടിൽ എത്തിയപ്പോൾ വലിയ ബാഗുമായി യുവാവിനെ വീൻ

വീടിൻ്റെ അകത്ത് സംശയ സാഹചര്യത്തിൽ കാണുകയായിരുന്നു തുടർന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് 
ഇലക്ട്രിക് വയറുകൾ ഉൾപ്പെടെ കണ്ടെത്തിയത്.തുടർന്ന് നാട്ടുകാരെയും ഉടമസ്ഥനെയും അറിയിക്കുകയായിരുന്നു.
ചുമരിൽ നിന്നും വലിയ ഇലക്ട്രിക് വയറുകൾ ഉൾപ്പെടെ  യുവാവ് മുറിച്ചെടുത്തതിനാൽ വലിയ സാമ്പത്തിക നഷ്ടമാണ് വീട്ടുടമയ്ക്ക് ഉണ്ടായത്.

താമരശ്ശേരി ചുങ്കം ബൈപ്പാസ് റോഡിൽ
പ്രവർത്തിക്കുന്ന അവശ്യസാധനങ്ങൾ വീടുകൾതോറും വിൽപ്പന നടത്തുന്ന കമ്പനിയിലെ ജീവനക്കാരനാണ് യുവാവ്.
മോഷണം നടത്തിയ യുവാവിനെ താമരശ്ശേരി പോലീസിന് കൈമാറി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍