സംസ്ഥാനത്ത് മഴക്ക് നേരിയ ശമനം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. വടക്കൻ കേരളത്തിൽ മഴ മുന്നറിപ്പിന്‍റെ ഭാഗമായി രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഉയര്‍ന്ന തിരമാല സാധ്യത കണക്കിലെടുത്ത് ശനിയാഴ്ചയും കേരളതീരത്ത് മത്സ്യബന്ധനം വിലക്കി. ജലനിരപ്പ് അപകടകരമായ സാഹചര്യത്തിൽ ഡാമുകളില്‍ റെഡ് അലര്‍ട്ട് നല്‍കി. ഡാമുകള്‍ക്കരികില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍