ഭർതൃമാതാവിന്റെ മുഖത്ത് മീൻകറി തേച്ചെന്ന പരാതി; പഞ്ചായത്ത് അംഗത്തിനെതിരെ കേസെടുത്ത് പൊലീസ്


കുറുപ്പംപടി: താൻ തയാറാക്കിയ മീൻകറി 
എടുത്തതിൽ ക്ഷുഭിതയായ യുവതി ഭർതൃമാതാവിന്റെ മുഖത്ത് മീൻകറി തേച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അംഗത്തിനെതിരെ കേസെടുത്തു. വേങ്ങൂർ പഞ്ചായത്തിലെ കോൺഗ്രസ് അംഗം ആൻസി ജോബിക്കെതിരെയാണ് കുറുപ്പംപടി പൊലീസ് കേസെടുത്തത്.

കൊമ്പനാട് പാണംകുഴി മാലിക്കുടി അന്നക്കുട്ടിക്ക്(76) നേരെയാണ് ആക്രമണമുണ്ടായത്. അന്നക്കുട്ടിയുടെ ഭർത്താവ് കുര്യാക്കോസാണ് പരാതി ൻൽകിയത്. ഇവരുടെ മകൻ ജോബിയുടെ ഭാര്യയാണ് ആൻസി. ജൂലൈ 27-ന് ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു സംഭവം. ആൻസി ഉണ്ടാക്കിയ മീൻകറി എടുത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് എഫ്ഐആറിൽ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍